“അഭയാർത്ഥികളും കുടിയേറ്റക്കാരും” - ഒരു അന്താരഷ്ട്രസമ്മേളനം!
“നമ്മുടെ പൊതു ഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും” - സമ്മേളനം ഒക്ടോബർ 1-3 വരെ റോമിൽ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും അധികരിച്ച് ഒരു അന്താരാഷ്ട്രസമ്മേളനം റോമിൽ നടക്കും.
ഒക്ടോബർ 1-3 വരെയാണ് ഈ ത്രിദിന സമ്മേളനം. അഗസ്റ്റീനിയാനും പാട്രിസ്റ്റിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും സമ്മേളനം നടക്കുക. നാല്പതോളം നാടുകളിൽ നിന്നായി ഇരുനൂറോളം പേർ ഇതിൽ സംബന്ധിക്കുമെന്ന് കരുതപ്പെടുന്നു.
“നമ്മുടെ പൊതു ഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും” എന്നതാണ് വിചിന്തന പ്രമേയം. കുടിയേറ്റത്തോടുള്ള ഉന്നത വിദ്യാഭ്യാസത്തിൻറെ പ്രതികരണത്തിനു രൂപമേകുന്ന ആഗോള ഉച്ചകോടിയാണിത്. ഒക്ടോബർ 4–5 തീയതികളിൽ ആചരിക്കപ്പെടുന്ന കുടിയേറ്റക്കാർക്കായുള്ള ജൂബിലിക്ക് മുന്നോടിയായിട്ടാണ് ഈ സമ്മേളനം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
27 സെപ്റ്റംബർ 2025, 12:21