ഗാസയിൽ സംഘർഷം ഒഴിയുന്നില്ല
വത്തിക്കാൻ ന്യൂസ്
റഫയിൽ ഹമാസ് നടത്തിയ ആക്രമണങ്ങളെത്തുടർന്ന്, ഉടലെടുത്ത സംഘർഷങ്ങൾക്ക് ശേഷം, ഇസ്രായേൽ സൈന്യം വീണ്ടും വെടിനിർത്തൽ നടപ്പിലാക്കി. എന്നാൽ വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നത് തുടരുമ്പോൾ തന്നെ, "ഏതെങ്കിലും ലംഘനത്തിന് ശക്തമായി പ്രതികരിക്കും" എന്നും സൈന്യം കൂട്ടിച്ചേർത്തു. ഒക്ടോബർ 19 ഞായറാഴ്ച, ഇസ്ലാമിക ഗ്രൂപ്പും ഇസ്രായേലും തമ്മിലുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 45 പലസ്തീൻകാരെങ്കിലും കൊല്ലപ്പെടുകയും രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും ചെയ്ത മറ്റൊരു രക്തരൂക്ഷിതമായ ദിവസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം.
യുദ്ധം അവസാനിക്കുമെന്ന ശുഭപ്രതീക്ഷ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുമ്പോഴും, "സാഹചര്യം വളരെ സങ്കീർണ്ണവും അസ്ഥിരവുമാണ്" എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അഭിപ്രായപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സമാധാന ഉടമ്പടി പ്രോത്സാഹിപ്പിക്കുന്നതിനായി, വാൻസും യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നറും ഇന്നോ നാളെയോ ഇസ്രായേൽ സന്ദർശിക്കും.
മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി ഇസ്രായേൽ അതിർത്തികൾ തുറന്നുകൊടുത്തു. അതേസമയം, മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിനുള്ള സങ്കീർണ്ണമായ പ്രക്രിയ ഹമാസ് തുടരുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: