സുഡാനിൽ വീണ്ടും ആക്രമണം: അഞ്ചു മരണം
വത്തിക്കാൻ ന്യൂസ്
പടിഞ്ഞാറൻ സുഡാനിൽ വടക്കൻ ഡാർഫറിലെ അൽ ടിന പട്ടണത്തിൽ, ചാഡിന്റെ അതിർത്തിക്കടുത്ത്, റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡാർഫർ നഗരത്തിൽ നടത്തുന്ന ഡ്രോൺ ആക്രമണത്തിൽ, നിരവധി പേർക്ക് പരിക്കുകൾ ഏറ്റതായും വാർത്തകൾ ഉണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നതും ആശങ്കകൾ ഉണർത്തുന്നു. 2023 ഏപ്രിലിൽ ശത്രുത പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി തുടരുന്ന ഈ സ്ഥലങ്ങളിൽ, ഏകദേശം 400,000 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, സഹേലിലൂടെയും വടക്കേ ആഫ്രിക്കയിലൂടെയും കടന്നുപോകുന്ന കുടിയേറ്റക്കാർക്കെതിരെയും സൈന്യം അക്രമം അഴിച്ചുവിടുകയാണ്. ലിബിയൻ മരുഭൂമിയിൽ ആറ് സുഡാനീസ് കുടിയേറ്റക്കാർ മരിച്ചതായി ലിബിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: