തിരയുക

സൊമാലിയയിൽ നിന്നുള്ള കാഴ്ച്ച സൊമാലിയയിൽ നിന്നുള്ള കാഴ്ച്ച 

സൊമാലിയയിൽ വരൾച്ച രൂക്ഷമാകുന്നു

ഏപ്രിൽ മുതൽ ജൂൺ വരെ മഴയുടെ അഭാവം മൂലം, സൊമാലിയയുടെ വടക്കൻ പ്രദേശങ്ങളിൽ, വരൾച്ച രൂക്ഷമാണെന്നും, അടിയന്തര സഹായം ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ്, വാർത്താകുറിപ്പിൽ അറിയിച്ചു.

വത്തിക്കാൻ ന്യൂസ്

 ഇരുപത് ലക്ഷത്തിലധികം ആളുകളെ  വരൾച്ചയുടെ അതി കാഠിന്യത്തിലേക്ക് എത്തിച്ച സൊമാലിയയിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഗു സീസണിലെ മഴയുടെ അഭാവം, വടക്കൻ മേഖലയിലെ  പല പ്രദേശങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നും, അതിനാൽ ആളുകൾക്ക് സഹായം എത്തിക്കേണ്ടത് ഏറെ ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ്, വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 570,000-ത്തിലധികം ആളുകൾക്ക് വെള്ളവും,  ഏകദേശം 1.5 ദശലക്ഷം ആളുകൾക്ക്  ഭക്ഷ്യസഹായവും  ആവശ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ ജലവില നാലിരട്ടിയായി വർദ്ധിച്ചതിനാൽ, സാധാരണക്കാർക്ക്, ജലലഭ്യത സാധ്യമല്ലാത്ത സ്ഥിതിയും കൈവന്നിരിക്കുകയാണ്. പോഷകാഹാരക്കുറവിന്റെ വർദ്ധനവും ആശങ്കയ്ക്ക് കാരണമാകുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, നാല് ലക്ഷത്തിലധികം സൊമാലിയൻ കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു, അവരിൽ ഏകദേശംഒരു ലക്ഷത്തോളം  പേർ ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.  ഇതിനാൽ തന്നെ, രാജ്യത്ത് 820 ലധികം സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിനും കാരണമായി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

13 ജൂലൈ 2026, 10:12